വൈപ്പിൻ: വൈപ്പിൻ കരയിലെ പുതുവൈപ്പ് എളങ്കുന്നപ്പുഴ, എടവനക്കാട്, ചെറായി എന്നിവിടങ്ങളിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറുന്നു. കടൽ ഭിത്തി ഉള്ളിടത്ത് ഭിത്തികൾക്കിടയിലൂടെയും ഭിത്തി ഇല്ലാത്തയിടങ്ങളിൽ കടലിൽ നിന്ന് കരയിലേക്ക് നേരിട്ടും കടൽ വെള്ളം കയറുന്നുണ്ട്. എളങ്കുന്നപ്പുഴയിലെ വലിയതോടായ ആർ എം പി തോട് വെള്ളം നിറഞ്ഞ് കിടക്കുകയാണ്. വേലിയിറക്ക സമയത്ത് പോലും വെള്ളം ഇറങ്ങി പോകുന്നില്ല. ചെറായിരക്തേശ്വരി ബീച്ച് ഭാഗത്തും വെള്ളം കയറുന്നുണ്ട്.
എന്നാൽ കാലവർഷം ആരംഭിച്ചിട്ടും കടലാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് കടലോരവാസികൾക്ക് ആശ്വാസമായിട്ടുണ്ട്. കടൽക്ഷോഭം ഉണ്ടായാൽ ആശ്വാസനടപടികൾ സ്വീകരിക്കുന്നതിനായി റവന്യു അധികൃതർ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.