തൃക്കാക്കര : ജില്ലയിലെ ഒമ്പത് വസ്ത്ര വാണിജ്യസ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് അധികൃതർപരിശോധന നടത്തി. ജീവനക്കാർക്ക് ഇരിപ്പിട സൗകര്യം നൽകാത്ത തൊഴിലുടമകൾക്ക് കർശന നിർദ്ദേശംനൽകി.അപാകതകൾ പരിഹരിക്കാത്ത പക്ഷം തൊഴിലുടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ. ശ്രീലാൽ അറിയിച്ചു.
ആർ.ഹരികുമാറും അസിസ്റ്റന്റ് ലേബർ ഓഫീസർമാരും പങ്കെടുത്തു.