പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാന്റീൻ കെട്ടിടം നിർമ്മിച്ചു. വനിതകൾക്കാണ് നടത്തിപ്പ് ചുമതല നൽകുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു .വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സിസിലി ഈയോബ് , സീനബിജു, അംഗങ്ങളായ പോൾ ഉതുപ്പ്, എം.പി. പ്രകാശ് , സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ലീന ജോയി, ഡോ. സൈനബ , ഡോ.വിക്ടർ ഫെർണാണ്ടസ്, ബി.ഡി.ഒ.കെ.ഒ തോമസ്, എച്ച്.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.