പള്ളുരുത്തി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പള്ളുരുത്തി ഗവ.സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗും കുടയും വിതരണം ചെയ്തു.സ്ക്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പ്രസിഡൻറ് ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക രുഗ്മിണി, കെ.സുരേഷ്, ചന്ദ്രിക വിജയൻ, പി.എച്ച്.ഹാരിസ്, കെ.പി.ശെൽവൻ തുടങ്ങിയവർ സംബന്ധിച്ചു.