വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ബി.ജെ.പി നേതാവുമായ പി.എൻ രാജീവിനെ ഗുണ്ടകൾ ആക്രമിച്ചതായി പരാതി. രാത്രിയിൽ മുരിക്കുംപാടം ബെൽബോ ജംഗ്ഷന് സമീപമാണ് സംഭവം. സുഹൃത്തായ മിൽട്ടൻ എന്നയാളെ ഒരു കൂട്ടം ആളുകൾ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റുന്നിതിനിടയിലാണ് മർദനമേറ്റത്. സ്‌കൂൾ മുറ്റം സ്വദേശികളായ രണ്ട് പേരും കണ്ടാലറിയുന്ന മറ്റു നാലുപേരുമാണ് മർദിച്ചതെന്ന് എളങ്കുന്നപ്പുഴ യുവമോർച്ച പ്രസിഡന്റ് രോഹിത് റോഷൻ ഞാറക്കൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് നല്കിയ പരാതിയിൽ പറയുന്നു.