പള്ളുരുത്തി: ഇടക്കൊച്ചി ജ്ഞാനോദയം സഭ ശതാബ്ദിയാഘോഷം സമാപന സമ്മേളനം 14ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പണ്ഡിറ്റ് കറുപ്പൻ ഹാളിൽ വൈകിട്ട് 3ന് നടക്കുന്ന പരിപാടി ഗവർണ്ണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, എസ്.ശർമ്മ ,എം.സ്വരാജ്, ഹൈബി ഈഡൻഎം.പി. മുൻ എം.എൽ. എ വി.ദിനകരൻ, ഭാരവാഹികളായ എ.ആർ.ശിവജി, കെ.ആർ.ഉമേശൻ തുടങ്ങിയവർ സംബന്ധിക്കും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ്.രമേശൻ നായർ ,ചന്തിരൂർ ദിവാകരൻ, ഡോ.കെ.എസ്.അജയകുമാർ, പി.എസ്.ബാലക്യഷ്ണൻ നായർ, എ.എം.രതീഷ് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. പണ്ഡിറ്റ് കറുപ്പന്റെ വെങ്കല പ്രതിമ ഗവർണർ ധീവരസഭ നേതാക്കൾക്ക് സമർപ്പിക്കും.