കൊച്ചി : കളമശ്ശേരി അ‌ഡ്വാൻസ്ഡ് വോക്കേഷണൽ ട്രെയിനിംഗ് സിസ്റ്റംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടൂൾ ആൻഡ് ഡൈ മേക്കിംഗ് സെക്ഷനിൽ ഗസ്റ്റ് ഇൻസെട്രക്ടറുടെ ഒഴിവ്. ടൂൾ ആൻ‌ഡ് ഡൈ മേക്കിംഗ് ട്രേഡിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തനപരിചയം അല്ലെങ്കിൽ ടൂൾ ആൻഡ് ഡൈ മേക്കിംഗ്, മെക്കാനിക്കൽ ഡിപ്ളോമ, ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തനപരിചയം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ നാളെ (വ്യാഴം) രാവിലെ പതിനൊന്നിന് എ.വി.ടി.എസ് ഓഫീസിൽ ഹാജരാകണം..