വൈപ്പിൻ: വൈപ്പിൻ മേഖലയിലെ കടൽതീരത്ത് കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തോടെ പുലിമുട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു. എടവനക്കാട് നായരമ്പലം എന്നിവിടങ്ങളിൽ കടൽവെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ഹൈബി ഈഡൻ എം പി. കാലവർഷം രൂക്ഷമാകുന്നതോടെ വീടുകളിൽ കടൽ കയറുന്ന സാഹചര്യം ഉണ്ടാകും.ഇറിഗേഷൻ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ കൈക്കൊള്ളണം.ചെന്നൈ ഐ.ഐ.ടി പഠനത്തിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മിക്കുകയാണ് ശാശ്വത പരിഹാരം.