പറവൂർ : ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ശ്രീബാലഭദ്രേശ്വരി ദേവിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ച് ഉപദേവതകളായ ഹനുമാൻ സ്വാമിയുടേയും ബ്രഹ്മരക്ഷസിന്റേയും ക്ഷേത്രങ്ങളുടെ ശിലാസ്ഥാപന കർമ്മം ഇന്ന് നടക്കും. രാവിലെ ഒമ്പതരയ്ക്ക് മേൽശാന്തി പി.ബി. ഹരേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, പൂയപ്പിള്ളി ശാഖാ പ്രസി‌ഡന്റ് കെ.എസ്. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിക്കും. ക്ഷേത്രം ശില്പി രാജു, ചെയർമാൻ കെ.എ. ജോഷി, കൺവീനർ കെ.പി. രാധാകൃഷ്ണൻ, ജനറൽ കൺവീനർ ടി.കെ. സുബ്രഹ്മണമ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.