അങ്കമാലി: ചെറിയ വാപ്പാലശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാറക്കടവ് സ്വദേശിയായ യുവാവിന്റെ പോസ്റ്റ്‌മോർട്ടം വൈകിയസംഭവത്തിൽ അറ്റൻഡർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ അറ്റൻഡർമാർ തമ്മിലുണ്ടായ തർക്കംമൂലമാണ് പോസ്റ്റ്‌മോർട്ടം വൈകിയത്. പോസ്റ്റ് മോർട്ടത്തിന് തയാറായി ഡ്യൂട്ടി ഡോക്ടർ എത്തിയെങ്കിലും അറ്റൻഡർമാർ തമ്മിലുള്ള വാക്കുതർക്കം മൂലം ഒന്നര മണിക്കൂറോളം പോസ്റ്റ് മോർട്ടം വൈകി.ഇതേ തുടർന്നാണ് അറ്റൻഡർമാരിൽ ഒരാൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.തർക്കത്തിലായ മറ്റൊരു അറ്റൻഡറെ താക്കീതു ചെയ്തു.