അങ്കമാലി: അങ്കമാലി നഗരസഭ ഏഴാം വാർഡിലെ വാട്ടർ അതോറിട്ടി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് എട്ട് ലക്ഷം രൂപ അനുവദിച്ചു.മുൻമന്ത്രി ജോസ്തെറ്റയിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കദുരിതാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനാണ് തുക അനുവദിച്ചത്.സി.എസ്.എ.മുതൽ വാട്ടർ അതോറിട്ടി ഓഫീസ് വരെയുള്ള, തകർന്ന് കിടക്കുന്ന റോഡ് കട്ട വിരിച്ച് മോടി പിടിപ്പിക്കുന്നതിനാണ് തുകഅനുവദിച്ചിട്ടുള്ളതെന്ന് ജോസ് തെറ്റയിൽ പറഞ്ഞു.