ആലുവ: ആലുവ നഗരസഭ സാമ്പത്തിക പ്രതിസന്ധിയിലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വൈസ് ചെയർപേഴ്‌സൺ സി ഓമന പറഞ്ഞു. നഗരസഭയ്ക്ക് സാമ്പത്തിക പ്രതിസന്ധിയല്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മാത്രമേ ഇപ്പോഴുള്ളൂവെന്നും അവർ പറഞ്ഞു.
വിനോദ നികുതി നേരിട്ട് ലഭിക്കാത്തതും മാർക്കറ്റിലെ വാടകയില്ലാതായതുമാണ് നഗരസഭയുടെ വരുമാനത്തെ ബാധിച്ചത്. നഗരസഭയുടെ വരുമാനത്തെയും മറ്റ് ഫണ്ടുകളേയും മുൻനിർത്തി ബഡ്ജറ്റ് തയ്യാറാക്കുമെന്നും ധനകാര്യ സ്ഥിരം സമിതിയധ്യക്ഷ കൂടിയായ സി. ഓമന പറഞ്ഞു. ധനകമ്മിയാരോപിച്ച് വൈസ് ചെയർപേഴ്സൺ രാജിവെക്കണമെന്നും നഗരസഭ കൗൺസിൽ അടിയന്തിരമായി വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം

ആവശ്യപ്പെട്ടു.