മരട്: സുപ്രീംകോടതി വിധിയെതുടർന്ന് ഫ്ലാറ്റ് പൊളിക്കൽ പ്രശ്നം നിലനിൽക്കെ ഇന്നലെ ചേർന്ന നഗരസഭ യോഗം ബഹളത്തിൽ കലാശിച്ചു.
മുൻപഞ്ചായത്ത്പ്രസിഡണ്ട് രാജിവയ്ക്കണമെന്ന ബാനറുംപിടിച്ച് കൊട്ടാരംജംഗ്ഷനിൽനിന്നും ജാഥയായിട്ടാണ് യോഗത്തിലേക്ക് ഭരണകകഷിഅംഗങ്ങൾ വന്നത്.ഇത് പ്രതിപക്ഷഅംഗങ്ങളെചൊടിപ്പിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ.ദേവസിഇപ്പോൾ പ്രതിപക്ഷനേതാവാണ്. 2.30 ന് യോഗം ആരംഭിച്ചപ്പോൾതന്നെ കെ.എ.ദേവസിഎഴുന്നേറ്റ് സംശയം ഉന്നയിച്ചു. "ബിൽഡിംഗ് പെർമിറ്റ് നൽകുന്നതാര് ചെയർമാനോ,നഗരസഭസെക്രട്ടറിയോ? " ചോദ്യം അജണ്ടക്ക്ശേഷം ചർച്ചചെയ്യാമെന്നു പറഞ്ഞെത് അംഗീ കരിക്കാതെ ഡയസിലേക്കുകടന്നു ദേവസികുത്തിയിരിപ്പാരംഭിക്കുകയായിരുന്നു. മറ്റ് പ്രതിപക്ഷമെമ്പർമാരുംഒപ്പം ചേർന്നതോടെയോഗത്തിൽബഹളമായി. രണ്ടു പക്ഷക്കാരുംഒരേകോടതിവിധിപകർപ്പും ഉയർത്തികൊണ്ടായിരുന്നു പ്രതിഷേധവും ബഹളവും. ഫ്ളാറ്റ് പൊളിക്കൽ പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ, കാര്യങ്ങൾ സെക്രട്ടറി വിശദീകരിച്ചു. നഗരസഭയിൽ മൊത്തം അഴിമതിയാണ്നടക്കുന്നതെന്ന്പ്രതിപക്ഷംപറഞ്ഞതോടെയാണ് ഭരണകക്ഷി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ.ദേവസിരാജിവെക്കണമെന്നും,നിർമ്മാണാനുമതി നൽകിയവരുടെമേൽ അന്വേഷണംവേണമെന്നും ആവശ്യപ്പെട്ട് കൗൺസിൽ ഹാളിൽ നിന്നുംഇറങ്ങിയത്. അതേ സമയം പഞ്ചായത്തായിരുന്നപ്പോൾ അനുമതി നൽകിയഉദ്യോഗസ്ഥരുടെ മേൽ അന്വേഷണംവേണമെന്നും ഫ്ലാറ്റിൽ കഴിയുന്ന സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും കെ.എ.ദേവസി പറഞ്ഞു.