sea
ചെല്ലാനം കമ്പനിപ്പടിയിലുണ്ടായ ശക്തമായ കടൽകയറ്റം

പളളുരുത്തി: ചെല്ലാനത്ത് ഇന്നലെയും കടൽ ഇരച്ചു കയറി നൂറോളം വീടുകൾ വെള്ളത്തിലായി. പഞ്ചായത്തിന്റെയും കണ്ണമാലി പൊലീസിന്റെയും നേതൃത്വത്തിൽ വെള്ളം കയറിയ വീടുകളിൽ രക്ഷാപ്രവർത്തനം നടത്തി.കഴിഞ്ഞ ദിവസം സ്ഥിതി നേരിട്ടറിയാൻ നിയുക്ത എം.പി. ഹൈബി ഈഡൻ ചെല്ലാനത്ത് എത്തിയിരുന്നു. വെള്ളം കയറിയ വീടുകൾക്ക് അടിയന്തിര സഹായവും വാഗ്ദാനം ചെയ്തു. .കഴിഞ്ഞവർഷം തുടങ്ങി വെച്ച ജിയോ ട്യൂബ് നിർമ്മാണം ഇതു വരെ എങ്ങുമെത്തിയില്ല. ഇതിന്റെ കരാറും റദ്ദ് ചെയ്തു. ദ്രോണാചാര്യ മോഡൽ കടൽഭിത്തി നർമ്മിക്കണമെന്ന തീരദേശ വാസികളുടെ സ്വപ്നം അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുന്നതോടെ കടൽ വെള്ളം വീടുകളിലേക്ക് ഇനിയും അടിച്ച് കയറും ഫോർട്ട് കൊച്ചിയിലും കടൽകയറ്റം രൂക്ഷമായി.കഴിഞ്ഞ ദിവസങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഫോർട്ട് കൊച്ചി കടപ്പുറത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കടൽകയറ്റംരൂക്ഷം

വേളാങ്കണ്ണി, ചെറിയ കടവ്, കണ്ണമാലി, സൗദി മാനാശേരി, ബസാർ, പുത്തൻതോട്, കമ്പനിപ്പടി

. വെള്ളം കയറിയ വീടുകളിൽ കഴിയുന്നവർ ബന്ധു വീടുകളിലേക്ക് മാറുന്നു

ക്യാമ്പുകൾ തുറന്നില്ല

സ്ക്കൂൾ തുറന്നതോടെ വിദ്യാർത്ഥികളുടെ പഠനവും അവതാളത്തിൽ