ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ ടെർമിനൽ നിർമ്മാണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന താൽകാലിക നിയന്ത്രണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായുള്ള പരാതിയെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എ അടിയന്തിര യോഗം വിളിച്ചു.
ഇന്ന് രാവിലെ 11.30 ന് ആലുവ പാലസിൽ കെ.എസ്.ആർ.ടി.സി അധികൃതർ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ,
നഗരസഭ അധികാരികൾ, പൊലീസ് എന്നിവരെയാണ് യോഗത്തിൽ പങ്കെടുത്തു.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടിയെടുക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു