ഫോർട്ട് കൊച്ചി: പുറംകടലിൽ നിന്നു വരുന്ന കപ്പലുകൾക്ക് തുറമുഖത്തേക്ക് വഴികാട്ടിയായി കടലിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് ബോയ ഫോർട്ട് കൊച്ചി കടൽ തീരത്ത് അടിഞ്ഞു. സൗത്ത് ബീച്ചിൽ പഴയ ലൈറ്റ് ഹൗസിനു സമീപമാണ് ബോയ കണ്ടെത്തിയത്. രാത്രി കാലങ്ങളിൽ കപ്പൽചാൽ അറിയുന്നതിന് ലൈറ്റോടു കൂടിയാണ് ഇത് പുറംകടലിൽ പ്രവർത്തിച്ചിരുന്നത്.ബോയയുടെ അടിവശം തുരുമ്പെടുത്തിട്ടുണ്ട്. പുതിയത് സ്ഥാപിക്കുമെന്ന് കൊച്ചിൻ പോർട്ട് അധികാരികൾ അറിയിച്ചു.