കൊച്ചി : പള്ളുരുത്തി കോണം 18ാം ഡിവിഷനിലെ നാല് അംഗൻവാടി കെട്ടിട സമുച്ചയത്തിന്റെയും കുടുംബശ്രീ എ.ഡി.എസ് കെട്ടിട സമുച്ചയത്തിന്റെയും വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടന്നു. എ.ഡി.എസ് കുടുംബശ്രീ ഹാൾ സമുച്ചയത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും അംഗൻവാടി കെട്ടിടസമുച്ചയം മേയർ സൗമിനി ജയിനും വനിത തൊഴിൽ പരിശീലന കേന്ദ്രം ടി.ജെ വിനോദും നിർവഹിച്ചു. കൗൺസിലർ കെ.ആർ പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി ജോസഫ്, ക്ഷേമകാര്യ കമ്മിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി സാബു, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം, ജലജാമണി, കൊച്ചി അർബൻ സി.ഡി.പി.ഒ ഖദീജാമ്മ, സി.ഡി.എസ് ജാൻസി ജോസഫ്, എ.ഡി.എസ് ചെയർപഴ്സൺ വിജി ആന്റണി, കോർപ്പറേഷൻ എൻജിനീയർ അമ്പിളി സി.എ, അസി.എക്സി.എൻജിനീയർ എ.ഹൈറുന്നിസ, എം.കെ റാണി, കെ.എൻ ജയകുമാർ, സി.ഡി.എസ് മെമ്പർ സെക്രട്ടറി ഇ.എം നജീബ്, എ.എക്സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.