കൊച്ചി: എളംകുളം കായലിൽ പത്മസരോവരം പ്രോജക്ടിന്റെ പേരിൽ നിർമ്മിച്ച റോഡ് എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ആവശ്യപ്പെട്ടു. നിലവിൽ കായൽ കൈയ്യേറ്റം ആണെന്ന ആരോപണത്തെതുടർന്ന് പണി നിർത്തിവെച്ചിരിക്കുകയാണ്. മഴക്കാലം ആയതോടെ ഈ കായൽ റോഡ് എളംകുളം ചിലവന്നൂർ കടവന്ത്ര പ്രദേശങ്ങളിൽ വൻ വെള്ളക്കെട്ടിന് കാരണമാകുമെന്നും എത്രയുംവേഗം റോഡ് പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.