കൊച്ചി: ചെല്ലാനത്ത് കടലാക്രമണത്തിനിരയാകുന്ന ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിന് ജില്ലാഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊച്ചി മെത്രാൻ ജോസഫ് കരിയിൽ, ആലപ്പുഴ സഹായമെത്രാൻ ജെയിംസ് ആനാപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ചെല്ലാനം സന്ദർശിക്കണം. തുടർച്ചയായ കടലാക്രമണത്തിൽ 350 വീടുകൾ വെള്ളത്തിലാണ്. ദുരന്ത ബാധിത പ്രദേശത്തെ ആളുകളെ സുരക്ഷാ സ്ഥലങ്ങളിലേക്ക് മാറ്റാൻ അധികാരികൾ തയ്യാറാവണം. ശുചിത്വവും സൗകര്യമുള്ള ക്യാമ്പുകൾ ഒരുക്കി ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം തയാറാകണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.