കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗിൽ എം.ടെക്ക്(ഫുള്‍ ടൈം/പാർട് ടൈം) കോഴ്‌സുകളിലേക്കുള്ള ഡിപ്പാർട്ട്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (ഡി.എ.ടി) യഥാക്രമം ജൂൺ 27, 28 തീയതികളിൽ തൃക്കാക്കര കാമ്പസിലെ സ്‌കൂൾ ഒഫ് എൻജിനിയറിംഗ് സോഫറ്റ്‌വെയർ ബ്ലോക്കിൽ നടക്കും. ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പരീക്ഷയുടെ സിലബസും ഹാൾ ടിക്കറ്റും ഇ-മെയിൽ മുഖേന അയയ്‌ക്കും. വിവരങ്ങൾക്ക് : www.cusat.ac.in, ഫോൺ: 0484-2556187