തിരുവാങ്കുളം: മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും സി.പി.ഐ. ചോറ്റാനിക്കര ലോക്കൽ സെക്രട്ടറിയുമായിരുന്ന കടുങ്ങമംഗലം വെളിയിൽ വട്ടപ്പിള്ളിൽ വി.ആർ നടരാജൻ (86) നിര്യാതനായി. സി.പി.ഐ.പിറവം നിയോജക മണ്ഡലം കമ്മറ്റി അംഗം, കിസാൻ സഭ ജില്ല സമിതി അംഗവുമായിരുന്നു. ഉദയംപേരൂർ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ആയാണ് റിട്ടയർ ചെയ്തത്. ഭാര്യ: പരേതയായ കെ.വിജയമ്മ (ട്രഷറി വകുപ്പ്). മക്കൾ: വി.എൻ.രഞ്ജിത്ത് (സബ്ബ് ട്രഷറി, പിറവം), വി.എൻ രജീഷ് (എസ്.എസ്.മാർക്കറ്റിംഗ്, എറണാകുളം). മരുമകൾ: മീര (കെ.എസ്.ആർ.ടിസി, പിറവം).