തൃപ്പൂണിത്തുറ: പുനലൂർ, ചെങ്കോട്ട വഴിയുള്ള വേളാങ്കണ്ണി എക്‌സ്പ്രസ്സ് ട്രെയിനുകൾക്ക് തൃപ്പൂണിത്തുറയിൽ സ്റ്റോപ്പനുവദിച്ചു. തുടക്കത്തിൽ തന്നെ വേളാങ്കണ്ണി ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റെസിഡന്റ്‌സ് അസോസിയേഷൻ (ട്രൂറ) നിവേദനം നൽകിയിരുന്നു.
കേന്ദ്ര മന്ത്രി വി .മുരളീധരനും, അൽഫോൻസ് കണ്ണന്താനത്തിനും, റയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ട്രൂറ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് സ്റ്റോപ്പനുവദിച്ചതെന്ന് ട്രുറ ചെയർമാൻ വി.പി.പ്രസാദും, കൺവീനർ വി.സി.ജയേന്ദ്രനും അറിയിച്ചു.