okkal-co-op-bank
ഒക്കൽ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ ഹരിതം സഹകരണം പദ്ധതിയുടെ ഉദ്ഘാടനം കശുമാവിൻ തൈകൾ നട്ട് റിട്ട. അസി. രജിസ്ട്രാർ പി.ബി. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ ഹരിതം സഹകരണം പദ്ധതിയുടെ ഉദ്ഘാടനം കശുമാവിൻ തൈകൾ നട്ട് റിട്ട. അസി. രജിസ്ട്രാർ പി. ബി. ഉണ്ണിക്കൃഷ്ണൻ ചേലാമറ്റത്ത് നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് കശുമാവിൻതൈ വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് കെ.ഡി. ഷാജി, ഭരണസമിതി അംഗങ്ങളായ കെ.ആർ. ബിജു, പി.പി. വർഗീസ്, ബിൻസി അശോകൻ, ബാങ്ക് സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവർ സംബന്ധിച്ചു.