കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡോൺ ബോസ്കോ ടെക് സൗജന്യ ബ്യൂട്ടീഷൻ കോഴ്സ് വടുതലയിൽ നടത്തുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. അടുത്ത ബാച്ച് ജൂൺ 25ന് ആരംഭിക്കും. 3 മാസമാണ് കോഴ്സ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് : 9496083618, 0484- 2435386.