കൊച്ചി : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി പി.ജെ ഡേവിസ് (സെക്രട്ടറി), കെ.കെ രമേശൻ (പ്രസിഡന്റ്), എൽ. അജയഭാനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എം.എ.കെ ഫൈസൽ, ഇ.എസ് സത്യനാരായണൻ, ബിബിൻ ബോസ് എന്നിവരെ സംസ്ഥാന കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.രമേഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. ചന്ദ്രപാലൻ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായ പി.എച്ച് റൂബനെ അനുമോദിച്ചു.എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എ അശോക് കുമാർ വിദ്യാഭ്യാസ അാർഡുകൾ വിതരണം ചെയ്തു.