കൊച്ചി: സഹകരണമേഖലയ്ക്ക് സർഫാസി നിയമം ബാധകമാകാതിരിക്കാൻ നിലപാട് സ്വീകരിക്കുമെന്ന ഉറപ്പ് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയത് ആശ്വാസദായകമാണെന്ന് ആന്റി സർഫാസി പീപ്പിൾസ് മൂവ്മെന്റ് അഭിപ്രായപ്പെട്ടു. പത്ത് വർഷമായി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി സർഫാസി നടപടി നേരിടുന്ന എറണാകുളത്തെ ദരിദ്ര -ദളിത് കുടുംബങ്ങളുടെ ജീവൽ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് ജനറൽ കൺവീനർ വി.സി ജെന്നി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.