കൊച്ചി: ഗുരുദേവ ശിഷ്യപ്രമുഖൻ ഗോവിന്ദാനന്ദ സ്വാമി സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം പള്ളുരുത്തി ശ്രീ ഭവാനീശ്വര കല്യാണമണ്ഡപത്തിൽ 15 ന് വൈകിട്ട് 4.30 ന് സ്വാമി സച്ചിതാനന്ദ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. കെ.ജെ. മാക്‌സി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ചേന്ദമംഗലം പ്രതാപൻ ആമുഖപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്‌ളസ് ലഭിച്ച വിദ്യാർത്ഥികളെ യൂണിയൻ സെക്രട്ടറി എം.എസ്. സാബു, എസ്.ഡി.പി.വൈ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ എന്നിവർ ആദരിക്കും. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഇ.കെ. മുരളീധരൻ, സെക്രട്ടറി പ്രിയ രാജീവ്, നഗരസഭ കൗൺസിലർ സുനില ശെൽവൻ, യൂണിയൻ കൗൺസിലർമാരായ ഷൈൻ കൂട്ടുങ്കൽ, പി.എസ്. സൗഹാർദ്ദൻ, സി.കെ. ടെൽഫി, യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ഭാനുമതി, സെക്രട്ടറി സീന സത്യശീലൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഡോ. അരുൺ അംബു, എസ്.ഡി.പി.വൈ കൗൺസിലർമാരായ സി.ജി. പ്രതാപൻ, എ.എ. കുമാരൻ, ശാഖാ സെക്രട്ടറി ഐ.സി. ഗണേശൻ, വി.കെ. മനോഹരൻ എന്നിവർ പ്രസംഗിക്കും.