jimmy
താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേത്യത്വത്തിൽ മാറാടി മഞ്ചരിപ്പടി 84-ാം നമ്പർ അംഗൻവാടിയിൽ നടത്തിയ ലോക ബാലവേല വിരുദ്ധ ദിനാചരണം സബ് ജഡ്ജി എം ആർ ശശി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാടി മഞ്ചരിപ്പടി 84-ാം നമ്പർ അംഗൻവാടിയിൽ നടത്തിയ ലോക ബാലവേലവിരുദ്ധ ദിനാചരണം സബ് ജഡ്ജി എം.ആർ. ശശി ഉദ്ഘാടനം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാശിവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സാജു കുന്നപ്പിള്ളി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലിസി സി പി, അംഗൻവാടി ടീച്ചർ ജിജി തോമസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കായി നടത്തിയ നിയമ ബോധവത്കരണ ക്ലാസ് അഡ്വ. ഷൈനി ഫെലക്സി നയിച്ചു.