മൂവാറ്റുപുഴ: നഗരസഭയുടെ 2019-20 -ലെ വാർഷിക പദ്ധതിയിൽ വ്യക്തിഗത ആനൂകൂല്യത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോറം നഗരസഭ ഓഫീസിൽ നിന്നും വാർഡ് കൗൺസിലരിൽ നിന്നും ഇന്നു മുതൽ ലഭിക്കും . അർഹരായ ഗുണഭോക്താക്കൾ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അഞ്ച് ദിവസത്തിനകം നഗരസഭ ഓഫീസിൽ നൽകണമെന്നും വെെകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.