മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജിൽ കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി (സി.ബി.സി.ടി) സ്‌കാനിംഗ് സെന്റർ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ (വെള്ളി) രാവിലെ 10ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ റിട്ട. ജസ്റ്റിസ് കെ . നാരായണക്കുറുപ്പ് സ്‌കാനിംഗ് സെന്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ. വി. ജയന്ത്കുമാർ നയിക്കുന്ന സി.ബി.സി.ടി പ്രായോഗിക പരിജ്ഞാന ശില്പശാല. എക്‌സ്റേ രശ്മികളും ടോമോഗ്രഫി പ്രക്രിയയും സംയുക്തമായി ഉപയോഗിച്ചുകൊണ്ടുള്ള 3 ഡി ഇമേജിംഗ് ടെക്‌നോളജിയാണ് സി.ബി.സി.ടി കോളേജ് ഭാരവാഹികളായ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ ടി. എസ്. റഷീദ്, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിജു.കെ.ജോസഫ് എന്നിവർ വിശദീകരിച്ചു.