ആലുവ: കീഴ്മാട് പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളിൽ വഴിവിളക്കുകൾ കത്തുന്നില്ല. കുട്ടമശേരി മനക്കകാട് തടിയിട്ടപറമ്പ് എം.എൽ.എ റോഡിലാണ് തെരുവ് വിളക്കുകളുടെ അണഞ്ഞുകിടക്കുന്നത്. ആലുക്കൽ ക്ഷേത്രം റോഡിലും വിളക്കുകളില്ല. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്ന് അനശ്വരസാംസ്‌കാരിക വേദി രക്ഷാധികാരി സുലൈമാൻ അമ്പലപ്പറമ്പ് ആവശ്യപ്പെട്ടു.