അങ്കമാലി: അങ്കമാലി എം.വി.ചാക്കോ ഹാളിൽ നാളെ (വെള്ളി) നടക്കുന്ന 57-മത് കാര്യവിചാര സദസ്സിൽ " പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് " എന്ന വിഷയത്തിൽ സംവാദം നടക്കും. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വി.രാജൻ , എൻ.ഡി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.ബാബു, ഐ.എൻ.ടി.യു.സി നേതാവ് ബാബു സാനി എന്നിവർ പങ്കെടുക്കും .

സദസ്സിന്റെ വാരാന്ത്യ സംവാദത്തിൽ ഹയർ സെക്കന്ററി ഏകീകരണം മേന്മകളും, കോട്ടങ്ങളും എന്ന വിഷയത്തിൽ മുൻപ് ചർച്ച സംഘടിപ്പിച്ചിരുന്നു.എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം പി.വി.അഗസ്റ്റിൻ വിഷയാവതരണം നടത്തി.സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.തങ്കച്ചൻ വർഗീസ്, പി.വി.ജോൺസൺ ,അഡ്വ.തങ്കച്ചൻ വെമ്പിളിയത്ത്,സനോജ് പി.ജെ, ജയചന്ദ്രൻ .വി എന്നിവർ സംസാരിച്ചു.