അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്ര സംവേദ വേദിയുടെ നേതൃത്വത്തിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം അവാർഡ് ജേതാവുമായ ഗിരീഷ് കർണാട് അനുസ്മരണവും സെമിനാറും നാളെ (വെള്ളി) വൈകീട്ട് 6 ന് മൂക്കന്നൂർ മർച്ചന്റ്‌സ് അസ്സോസിയേഷൻ ഹാളിൽ നടക്കും.സമ്മേളനം കോഴിക്കോട് സർവകലാശാല ലക്ഷദ്വീപ് സെന്റർ പ്രിൻസിപ്പാൾ കവി ഡോ.സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്യും. ' വർദ്ധിച്ചുവരുന്ന സാംസ്‌കാരിക ഫാസിസവും സാഹിത്യലോകവും'' എന്ന വിഷയത്തെക്കുറിച്ച് റിട്ടയേർഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. എസ്. സുബ്രഹ്മണ്യൻ പ്രബന്ധം അവതരിപ്പിക്കും. നോവലിസ്റ്റ് ജോംജി വെട്ടിയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.