ആലുവ: ആലുവയിൽ വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി കൺസഷൻ കാർഡ് പുതുക്കാൻ കഴി‌ഞ്ഞില്ല. ആലുവ ഡിപ്പോയിൽ നിന്ന് കാർഡുകൾ പുതുക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് അതുമൂലം ദുരിതത്തിലായത്.

കാർഡുകൾ പുതുക്കാൻ ബന്ധപ്പെട്ട രേഖകൾക്ക് പുറമെ ആധാർ കാർഡും ഹാജരാക്കണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇക്കാര്യം നേരത്തെ അറിയിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പല ഭാഗങ്ങളിൽ നിന്നും സ്ഥാപന അധികൃതരുടെ കത്ത് അടക്കം രേഖകളുമായി എത്തുന്നവരേയും ആധാർ കാർഡിന്റെ പേരിൽ തിരിച്ചയക്കുകയാണ്. അടുത്ത ദിവസം ആധാർ കാർഡ് കോപ്പി എത്തിക്കാമെന്ന് പറഞ്ഞിട്ടും അതില്ലാതെ കാർഡ് പുതുക്കില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.