ആലുവ: പെരിയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ആലുവ തുരുത്തിൽ ഒരാഴ്ച്ചയോളമായി കുടിവെള്ളമില്ല. ചൊവ്വര ജല അതോറിറ്റിയിൽ നിന്ന് വെള്ളം കിട്ടാത്തതിനാൽ കുടിവെള്ളത്തിന് മറ്റുഉള്ളവരുടെ കിണർ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, കുടിവെള്ളത്തിന് ശുദ്ധജലം തന്നെ വേണമെന്ന് നിഷ്‌കർഷിക്കുമ്പോഴുമാണ് ഈ ദുരവസ്ഥ. നിരവധി കുടുംബങ്ങളാണ് കുടിവെള്ള പൈപ്പിൽ വെള്ളമെത്തുന്നതും കാത്തിരിക്കുന്നത്. പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. തകരാറിലായ കുടിവെള്ള വിതരണം പുനസ്ഥാപിച്ച് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ അധികൃതർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.