ആലുവ: എടത്തല അൽ അമീൻ കോളേജിൽ സംഘടിപ്പിച്ച 'മെറിറ്റ് ഡേ' മാഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ പ്രഥമ മാനേജർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ ഓർമ്മയ്ക്കായി പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 54 കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. പരീക്ഷകളിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡുകളും നല്കി. മാനേജർ ഡോ. ജുനൈദ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ.എം.ബി. ശശിധരൻ, ഡോ. സിനി കുര്യൻ, ഡോ. പി.യു. മേരി, പി.ടി.എ ഭാരവാഹികളായ പി.കെ. അലി, കെ.എസ്. സലിം എന്നിവർ സംസാരിച്ചു.