ആലുവ: എറണാകുളം റൂറൽ ജില്ലയിലെ സഹോദരന്മാരടക്കം അഞ്ച് ഗുണ്ടകളെ ആറ് മാസത്തേക്ക് പൊലീസ് നാടുകടത്തി. കൊച്ചി റേഞ്ച് ഇൻസ്‌പെക്ടർ ജനറലിന്റെ ഉത്തരവിനെ തുടർന്നാണ് കാലടി, ആലുവ ഈസ്റ്റ്, നോർത്ത് പരവൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളായവരെ കാപ്പ നിയമം സെക്ഷൻ 15 പ്രകാരം നാടുകടത്തിയത്.
കാലടി നീലീശ്വരം ചേലാട്ട് വീട്ടിൽ ഡെൻസിൽ ജോർജ് (20), ഗോഡ്‌സൺ (21), മലയാറ്റൂർ കാടപ്പാറ കൊമാട്ടിൽ വീട്ടിൽ കുരുവി എന്ന് വിളിക്കുന്ന അരുൺ അരവിന്ദാക്ഷൻ (25), കീഴ്മാട് ചാലക്കൽ മുസ്ലീം പള്ളിക്ക് സമീപം കരിയാപുരം വീട്ടിൽ മനാഫ് മുഹമ്മദ് (29), പറവൂർ ചെറിയ പല്ലംതുരുത്ത് കണ്ടുള്ളിപ്പറമ്പിൽ ശ്യാം സോമൻ (29) എന്നിവരെയാണ് നാടുകടത്തിയത്.