പെരുമ്പാവൂർ: ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പുല്ലുവഴി എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് യൂണിയൻ സെക്രട്ടറി അഡ്വ. ആർ. അജന്തകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിഅംഗം കെ.എം. സുബ്രഹ്മണ്യൻ, സെക്രട്ടറി പി. കെ. നാരായണൻ, കമ്മിറ്റിഅംഗം ബാബു എന്നിവർ സംസാരിച്ചു.