പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ എൻ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പിന് അർഹരായവർ, എൻട്രൻസ്, മെഡിക്കൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയവർ, സംസ്ഥാന സർക്കാരിന്റെ വിവിധ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റു മേഖലകളുമായി ബന്ധപ്പെട്ടവർ എന്നിവരെ വെങ്ങോല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കും. അർഹരായവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോയും സഹിതം 20ന് മുമ്പായി പഞ്ചായത്തിൽ അപേക്ഷിക്കണമെന്ന് പ്രസിഡന്റ് സ്വാതി റെജികുമാർ അറിയിച്ചു.