പെരുമ്പാവൂർ: കഴിഞ്ഞ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ കുന്നത്തുനാട് താലൂക്ക് പരിധിയിലുള്ള മഹല്ല് ജമാഅത്തുകളിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കേരള ജമാഅത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി അവാർഡുകൾ നൽകി ആദരിക്കും. അർഹരായവർ 17ന് മുമ്പായി 9495812176, 9496333886 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.