ആലുവ: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ശരണബാല്യം പദ്ധതിയുടെ ഭാഗമായി 'കുട്ടികൾ പ്രയത്‌നിക്കേണ്ടത് ജോലിയിലല്ല മറിച്ച് സ്വപ്നങ്ങളിലാണ്' എന്ന സന്ദേശമുയർത്തി ആലുവ റെയിൽവെ സ്റ്റേഷനിൽ ബോധവൽകരണം നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വി.ജി. സലീന ഉദ്ഘാടനം ചെയ്തു.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദ്, ആലുവ റെയിൽവേ സ്റ്റേഷൻ മാനേജർ കെ.എം. റഹീം, അസിസ്റ്റന്റ് ലേബർ ഓഫീസർ കൃഷ്ണപ്രസാദ്, എം.കെ. ഹഫ്‌സീന എന്നിവർ സംസാരിച്ചു.