ssv-collage
പെരുമ്പാവൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ പരിസ്ഥിതി ദിനാഘോഷച്ചടങ്ങിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനീയർ പി.ബി ശ്രീലക്ഷ്മി വിദ്യാർത്ഥികൾക്കുള്ള ഔഷധത്തൈ വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജ് രസതന്ത്ര വിഭാഗവും കോളേജ് നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം നടത്തി. കോളേജ് മാനേജർ പ്രൊഫ.എസ്.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഔഷധത്തൈ വിതരണം ചെയ്തു. വായുമലിനീകരണം കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ പി.ബി. ശ്രീലക്ഷ്മി, ഡോ. സണ്ണി. പി. ഓരത്തേൽ എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. പി. പദ്മ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീകല. എസ്. ശർമ്മ, ഡോ. പി.എൻ. ഹരിശർമ, നാഷണൽ സർവീസ് സ്‌കീം കോഓർഡിനേറ്റർ എം.ജി. വിശ്വൻ തുടങ്ങിയവർ സംബന്ധിച്ചു. ഔഷധ വൃക്ഷത്തൈ നടലും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.