നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ 11-ാം വാർഡിലെ കണ്ണക്കുളം കൊച്ചുകടവ് റോഡരികിൽ മാലിന്യം നിക്ഷേപം വ്യാപകം. ഹോട്ടൽ മാലിന്യം, വീടുകളിലെ മാലിന്യങ്ങൾ, തുടങ്ങയവയാണ് തള്ളുന്നത്.സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി 11ാം വാർഡ് കമ്മിറ്റി ആവിശ്യപ്പെട്ടു. ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് ജന:സെക്രട്ടറി രാഹുൽ പാറക്കടവ്, വാർഡ് കമ്മിറ്റി പ്രസിഡന്റ് ടി.എ. പ്രവീഷ്, സജീവൻ തുടങ്ങിയവർ സംസാരിച്ചു.