കൊച്ചി : എസ്.എൻ.ഡി.പി യോഗം പോണേക്കര ശാഖ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ എം.എസ് സുഗുണൻ (പ്രസിഡന്റ് ), ടി.ബി ഹനിതകുമാർ ( വൈസ് പ്രസിഡന്റ് ), എ.എസ് സുകുമാരൻ (സെക്രട്ടറി ), വി.ടി വിനോദ് (യൂണിയൻ കമ്മിറ്റി അംഗം), അഖിൽദാസ്, പി.എസ് ജ്യോതിസ്, കെ.കെ തിലകൻ, എം.എസ് രാജേഷ്,, കെ.സുബ്രഹ്മണ്യൻ, സദാനന്ദൻ, പി.കെ സുബ്രഹ്മണ്യൻ (കമ്മിറ്റി അംഗങ്ങൾ), മഹിള ബാബു, എം.എൻ വിനോദ്കുമാർ, കെ.എൻ സുധീർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ) എന്നിവർ ചുമതലയേറ്റു. ദീർഘകാലം ശാഖ പ്രസിഡന്റായിരുന്ന എൻ.സുഗതൻ നേതൃത്വം നൽകിയ പാനലാണ് മത്സരത്തിൽ പരാജയപ്പെട്ടത്.