പെരുമ്പാവൂർ: ബാലസംഘം വാഴക്കുളം പുന്നക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് എ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഹാഫിസ് നൗഷാദ് സമ്മാനദാനം നിർവഹിച്ചു. വില്ലേജ് പ്രസിഡന്റ് അജാസ് ബീരാക്കുഞ്ഞ് അദ്ധ്യക്ഷനായി. തടിയിട്ടപറമ്പ് യൂണിറ്റ് സമ്മേളനവും സമൂഹ നോമ്പുതുറയും വാർഡ് അംഗം കെ.എസ്. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.