പെരുമ്പാവൂർ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുപ്പത്തിയൊന്നാമത് എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരണയോഗം പെരുമ്പാവൂരിൽ മുനിസിപ്പൽ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.ടി. മുഹമ്മദ് കബീർ അദ്ധ്യക്ഷനായി. ഡിവൈ. എസ്.പി. പി.സി. ഹരിദാസ്, സി. ഐ. കെ. സമേഷ്, ജെ. ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നി കുര്യാക്കോസ് (കൺവീനർ), കെ.ജി. ജയകുമാർ (ചെയർമാൻ) എന്നിവരടങ്ങുന്ന 50 അംഗ സ്വാഗതസംഘം രൂപീകരിച്ചു