കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും നിലവിലെ 101 സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളിലേക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതായി കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ജില്ലാ കൃഷിത്തോട്ടത്തിന്റെ വികസനത്തിനായി ഈ സർക്കാർ വന്ന ശേഷം ഫലവൃക്ഷത്തോട്ടങ്ങൾ, തെങ്ങ് വികസന പദ്ധതി, ഔഷധസസ്യ മ്യൂസിയം എന്നീ പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.