kalarekkel-temple
ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ബാലഭദ്രേശ്വരി ദേവി ക്ഷേത്രത്തിലെ ഉപദേവതയായ ഹനുമാൻ സ്വാമിയുടെ ക്ഷേത്ര ശിലാസ്ഥാപനം എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

പറവൂർ : ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ബാലഭദ്രേശ്വരി ദേവി ക്ഷേത്രത്തിലെ ഉപദേവതകളായ ഹനുമാൻ സ്വാമിയുടെ ക്ഷേത്ര ശിലാസ്ഥാപനം എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും ബ്രഹ്മരക്ഷസിന്റെ ക്ഷേത്ര ശിലാസ്ഥാപനം പൂയപ്പിള്ളി എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണനും നിർവഹിച്ചു. മേൽശാന്തി പി.ബി. ഹരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം കമ്മിറ്റി ചെയർമാൻ കെ.എ. ജോഷി, ജനറൽ കൺവീനർ ടി.കെ. സുബ്രഹ്മണ്യൻ, ശില്പി രാജു, ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സുദർശനൻ, പി.എസ്. ഷാൽകുമാർ, എം.ജി. സനിൽകുമാർ, എം.എസ്. അഭിലാഷ്, എസ്.ബി. കണ്ണൻ, കെ.എ. അജി. എന്നിവർ പങ്കെടുത്തു.