abdulla
കുറുപ്പംപടി മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി. കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുറുപ്പംപടി മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി കിളിയായത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജി ഏളൂർ അവാർഡ് വിതരണം ചെയ്തു. സംഘടനയിൽ 35 വർഷം പൂർത്തീകരിച്ച വ്യാപാരികളെ ആദരിച്ചു. ഫെജിൻ പോൾ, സാജുമാത്യു, അജിംസ്, ബേസിൽ കെ ജേക്കബ്, കെ. ജി. മോഹനൻ, എം.എൻ. രമണൻ, സജി പടയാട്ടിൽ, റാണി വിനോദ് എന്നിവർ പ്രസംഗിച്ചു.