anish-
കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസ്സിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എ അനീഷ് ഉദ്ഘാടനം ചെയ്യുന്നു. കെ. ഡി.നിഷാദ്, ജി.ആർ.രാജീവ്, രാജേഷ്.എസ്, ഹുസൈൻ പതുവന, എസ് കെ എം ബഷീർ, ശ്രീജി തോമസ്, ടി.എസ്.സതീഷ് കുമാർ തുടങ്ങിയവർ സമീപം.

തൃക്കാക്കര: ലീഗൽ മെട്രോളജി വകുപ്പിലെ അർഹരായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രമോഷൻ നൽകണമെന്ന് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കെ. ഡി. നിഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. എ. അനീഷ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൻ ആർ. ഉഷ,
കെ എൽ എം ഡി എസ് എ നേതാക്കളായ ജി. ആർ. രാജീവ്, രാജേഷ്.എസ്, സതീഷ് കുമാർ.ടി. എസ്, എം. എസ്. സാജു, ഷാജി. വി. എ, സംസ്ഥാന കമ്മിറ്റി അംഗം എസ്. കെ. എം. ബഷീർ, ജില്ല സെക്രട്ടറി ശ്രീജി തോമസ്, സമര സമിതി ജില്ലാ കൺവീനർ ഹുസൈൻ പതുവന, എ.ജി.അനിൽകുമാർ, തിലകൻ ആർ. തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ടായി ബാബു. കെ. ജോർജ്ജിനെയും ജില്ലാ സെക്രട്ടറിയായി വി.എ. ഷാജിയെയും തെരഞ്ഞെടുത്തു.